മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | നവോദയ അപ്പച്ചൻ |
രചന | ഫാസിൽ |
അഭിനേതാക്കൾ | |
സംഗീതം | ജെറി അമൽദേവ് |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | അശോക് കുമാർ |
ചിത്രസംയോജനം | ടി.ആർ. ശേഖർ |
സ്റ്റുഡിയോ | നവോദയ |
വിതരണം | നവോദയ |
റിലീസിങ് തീയതി | 1980 ഡിസംബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹15ലക്ഷം |
സമയദൈർഘ്യം | 150 മിനിറ്റ് |
ആകെ | ₹98ലക്ഷം |
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാളത്തിലെ പ്രമുഖനടനായ മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. 'ഒരു തലൈ രാഗം' എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം താരതമ്യേന ഒരു പുതുമുഖമായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്. മനോഹരമായ ഗാനങ്ങളാൽ ഈ ചിത്രം പ്രേക്ഷക ഹ്രദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. കൊടൈക്കനാലിലായിരുന്നു ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.
ചിത്രം തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 1980 ഡിസംബർ 25 ലെ ക്രിസ്തുമസ് ദിനത്തിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു. 7 ലക്ഷം രൂപ (0.7 ദശലക്ഷം രൂപ) ചെലവഴിച്ച് നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു കോടിയിലധികം (10 മില്യൺ ) കളക്ഷൻ നേടി.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – നരേന്ദ്രൻ
- പൂർണ്ണിമ ജയറാം – പ്രഭ
- ശങ്കർ – പ്രേം
- പ്രതാപചന്ദ്രൻ – ശിവശങ്കരപ്പണിക്കർ
- ആലുംമൂടൻ – കുശലൻ
- നെടുമുടി വേണു – സെയ്തലവി
ഗാനങ്ങൾ
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെറി അമൽദേവ്.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "മഞ്ചാടിക്കുന്നിൽ" | കെ.ജെ. യേശുദാസ്, വാണി ജയറാം | ||
2. | "മഞ്ഞണിക്കൊമ്പിൽ" | എസ്. ജാനകി | ||
3. | "മഞ്ഞണിക്കൊമ്പിൽ" | എസ്. ജാനകി | ||
4. | "മിഴിയോരം നനഞ്ഞൊഴുകും" | കെ.ജെ. യേശുദാസ് | ||
5. | "മിഴിയോരം നിലാവലയോ" | എസ്. ജാനകി |
ചലച്ചിത്രംകാണാൻ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – മലയാളസംഗീതം.ഇൻഫോ
- പൂർണ്ണിമ ജയറാം – പ്രഭ
- മോഹൻലാൽ –