ചിയാതുര
Chiatura ჭიათურა | |
---|---|
ചിയാതുര പട്ടണം | |
Country | Georgia |
Mkhare | Imereti |
(2014) | |
• ആകെ | 12,803 |
സമയമേഖല | UTC+4 (Georgian Time) |
Climate | Cfb |
പടിഞ്ഞാറൻ ജോർജ്ജിയയിലെ ഇമെറെതി പ്രവിശ്യയിലെ ഒരു പട്ടണാണ് ചിയാതുര - Chiatura (Georgian: ჭიათურა). 1989ലെ ജനസംഖ്യ കണക്കുപ്രകാരം ഇവിടെ 30,000 ആളുകളാണ് വസിക്കുന്നത്.
ഭൂമിശാസ്ത്രം, ചരിത്രം
[തിരുത്തുക]റിയോണി നദിയുടെ ഇടത്തെ തീരത്തുള്ള പോഷകനദിയായ ഖ്‌വിറിലയുടെ തീരത്തുള്ള മലയുടെ താഴ്‌വരയിലായി സ്ഥിതി ചെയ്യുന്ന ഉൾനാടൻ നഗരമാണ് ചിയാതുര. ജോർജിയൻ കവിയായിരുന്ന അകാകി റ്റ്‌സെരേറ്റി ഈ പ്രദേശത്ത് നടത്തിയ പര്യവേഷണത്തിൽ ഇവിടെ മാംഗനീസും ഇരുമ്പ് അയിരും കണ്ടത്തി. പിന്നീട്, ഇവിടെ നടത്തിയ തീവ്രമായ പര്യവേഷണങ്ങളിൽ വ്യാവസായികമായി പരമാവധി ഉപയോഗപ്പെടുത്താവുന്ന മാംഗനീസ് ഓക്‌സൈഡ്, പെറോക്‌സൈഡ്, കാർബോണൈറ്റ് എന്നിവയുടെ നിരവധി പാളികൾ ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. 0.66 അടിമുതൽ 52 അടിവരെ കനത്തിൽ ഈ ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് ഉപയോഗപ്പെടുത്താനും പരിപാലിക്കാനുമായും സ്റ്റേറ്റിന്റെ നിയന്ത്രണത്തിൽ ജെഎസ്‌സി ചിയാതുർ മാൻഗനീസ് കമ്പനി രൂപീകരിച്ചു. [1][2][2][3] 1905ൽ മാൻഗനീസിന്റെ ആഗോള ഉദ്പാദനത്തിന്റെ 60ശതമാനം വരെ ഇവിടെ നിന്ന് ഉദ്പാദിച്ചിരുന്നു. ജോർജിയൻ ടെക്‌നിക്കൽ സർവ്വകലാശാലയുടെ ഒരു പഠന വിഭാഗവും 10 സ്‌കൂളുകളും റ്റ്‌സെരെറ്റെലി സ്റ്റേറ്റ് തിയേറ്ററും 10-11 നൂറ്റാണ്ടുകളിൽ സ്ഥാപിച്ചതെന്ന കരുതപ്പെടുന്ന മ്ഗ്വിമെവി കത്തീഡ്രൽ എന്നിവയും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. 1905ൽ റഷ്യൻ വിപ്ലവം നടക്കുന്ന സമയത്ത് ബോൾഷെവിക് ശക്തികേന്ദ്രമായിരുന്നു ഈ പ്രദേശം. ജോർജിയ അധികവും മെൻഷവിക്കായിരുന്നിട്ടു ഈ പ്രദേശം ബോൾഷെവിക്കായിരുന്നു.
ക്യാബ്ൾ കാർ
[തിരുത്തുക]1954ൽ ഇവിടെ സമഗ്രമായ രീതിയിൽ ക്യാബ്ൾ കാർ സംവിധാനം ആരംഭിച്ചു. ഖനികളിൽ ജോലി എടുക്കുന്നവർക്ക് യാത്ര ചെയ്യാൻ വേണ്ടിയാണ് ഇത് നിലവിൽ വന്നത്.1950കളിൽ സ്ഥാപിച്ച അതേ അടിസ്ഥാന സൗകര്യങ്ങളോടെ അവയിന്നും നിലനിൽക്കുന്നുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ "Manganese Mines and Deposits of Georgia". IFSD Europe. Archived from the original on 2013-10-01. Retrieved 18 April 2013.
- ↑ 2.0 2.1 The mineral industry of Georgia, ed. (2007). USGS Minerals Yearbook (PDF). National Research Council (U.S.). p. 334. Retrieved 18 April 2013.
- ↑ "Manganese Ore Industry". thefreedictionary.com. 1979. Retrieved 18 April 2013.
- ↑ Stalin's cable car: Death-defying 'metal coffins' which miners are still using...despite being riddled with rust | Mail Online