Jump to content

ധരാതലീയ ഭൂപടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Topographic map എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A topographic map with contour lines
Part of the same map in a perspective shaded relief view illustrating how the contour lines follow the terrain
Section of topographical map of Nablus area (West Bank) with contour lines at 100-meter intervals. Heights are colour-coded

ഒരു ചെറിയ പ്രദേശത്തെ മനുഷ്യനിർമ്മിത വസ്തുക്കളേയും പ്രകൃതിദത്ത സവിശേഷതകളേയും അനുയോജ്യമായ ചിഹ്നങ്ങളും നിറങ്ങളും നൽകി ചിത്രീകരിക്കുന്ന ഭൂപടമാണ് ധരാതലീയ ഭൂപടം. ധരാതലീയ ഭൂപടങ്ങളുടെ ചരിത്രം പ്രധാനമായും സൈനിക പ്രവർത്തനങ്ങളുമായിബന്ധപ്പെട്ടതാണ്.[1][2] തന്ത്രപ്രധാന പ്രദേശങ്ങൾ ചിത്രീകരിച്ചിട്ടുള്ള ധരാതലിയ ഭൂപടങ്ങളുടെ ലഭ്യതയും ഉപയോഗവും നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഭരണനിർവ്വഹണ കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, അണക്കെട്ടുപ്രദേശങ്ങൾ, അന്തർദ്ദേശീയ അതിർത്തികൾ മുതലായവയുടേത് ഇപ്രകാരം തയ്യാറാക്കാറില്ല.

ഉപയോഗം

[തിരുത്തുക]

• ഭൂപ്രദേശങ്ങളുടെ ഭൗതികവും സാംസ്കാരികവുമായ സവിശേഷതകൾ വിശകലനം ചെയ്യുന്നതിന്

• സൈനിക പ്രവർത്തനങ്ങൾക്കും സൈനിക ഭൂപടങ്ങളുടെ നിർമ്മാണത്തിനും

• സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി ഒരു പ്രദേശത്തിന്റെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വിഭവങ്ങൾ കണ്ടെത്തി പഠിക്കുന്നതിന്

• നഗരസൂത്രണ പ്രവർത്തനങ്ങൾക്ക്

ചിഹ്നങ്ങൾ

[തിരുത്തുക]

ധാരാതലീയ ഭൂപടങ്ങളിൽ റെയിൽപാതകളെ സൂചിപ്പിക്കാൻ കറുപ്പ് നിറം ഉപയോഗിക്കുന്നു

റോഡ് ചുവപ്പ് , കൃഷിയിടം മഞ്ഞ, റെയിൽപ്പാത കറുപ്പ് അതിർത്തി കറുപ്പ്, ജലാശയങ്ങൾ നീല, സസ്യജാലങ്ങൾ പച്ച, പാർപ്പിടങ്ങൾ ചുവപ്പ്.

  • ധാരാതലീയ ഭൂപടങ്ങളിൽ വടക്ക്-തെക്ക് ദിശയിൽ വരച്ചിട്ടുള്ള രേഖകൾ ഈസ്റ്റിംഗ്സ് എന്നറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. [1][പ്രവർത്തിക്കാത്ത കണ്ണി]
  2. [കേരളസർക്കാർ വിദ്യാഭ്യാസ വകുപ്പ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം-2009 രണ്ടാം ഭാഗം-പേജ് 113]

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധരാതലീയ_ഭൂപടം&oldid=4133746" എന്ന താളിൽനിന്ന് ശേഖരിച്ചത്