ഹാഷിമികൾ (ജോർദ്ദാൻ)
ജോർദ്ദാനിലെ രാജകുടുംബമാണ് ഹാഷിമികൾ ( അറബി: الهاشميون, Hashimites House of Hashim) എന്നറിയപ്പെടുന്നത്. 1921 മുതൽ ജോർദ്ദാൻ ഭരിക്കുന്ന ഹാഷിമികൾ മുൻപ് ഹിജാസ് (1916–1925), സിറിയ (1920), ഇറാഖ് (1921–1958) എന്നീ രാജ്യങ്ങളും ഭരിച്ചിരുന്നു. പത്ത് നൂറ്റാണ്ടിലധികം മക്കാനഗരം ഹാഷിമികളുടെ തുടർച്ചയായ ഭരണത്തിലായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പക്ഷത്തായിരുന്ന ഹാഷിമികൾക്ക് മേഖലയിലെ നിരവധി രാജ്യങ്ങളുടെ അധികാരം ലഭിക്കുകയുണ്ടായി. ശരീഫിന്റെ പദ്ധതി (Sharifian Solution) എന്ന് ഈ സംവിധാനം അറിയപ്പെട്ടു.
മക്കയിലെ ഹസാനിദ് ശരീഫ് കുടുംബത്തിന്റെ ഭാഗമാണ് ഇവർ[1]. ഹാഷിം ബിൻ അബ്ദുമനാഫ് എന്ന മുഹമ്മദിന്റെ മുത്തച്ഛന്റെ കുടുംബപരമ്പരയായി ഇത് കണക്കാക്കപ്പെടുന്നു. ആദ്യത്തിൽ ശീഈ വിശ്വാസികളായിരുന്ന ഹാഷിമികൾ പിന്നീട് സുന്നി വിശ്വാസത്തിലേക്ക് വരികയാണുണ്ടായത്.[2][3]
സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ മക്കയിലെ ഷെരീഫും എമിറുമായി നിയമിച്ച ഷെരീഫ് ഹുസൈൻ ഇബ്നു അലിയാണ് 1908-ൽ നിലവിലെ രാജവംശം സ്ഥാപിച്ചത്. ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ അറബ് കലാപത്തെ തുടർന്ന് 1916 ൽ അറബ് രാജ്യങ്ങളുടെ രാജാവായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഹെജാസ് രാജാവായി മാത്രമാണ് അംഗീകരിക്കപ്പെട്ടത് . അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ലയും ഫൈസലും 1921-ൽ ജോർദാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണമേറ്റു.
അവലംബം
[തിരുത്തുക]- ↑ "The Hashemites". King Abdullah II Official Website. Retrieved 2019-08-29.
- ↑ "Shiʿites in Arabia". Encyclopædia Iranica. Retrieved 2019-08-29.
The Zaydi denomination of the (Ḥasanid) Sharifian rulers of Mecca and the Imāmi-Shiʿi leanings of the (Ḥosaynid) emirs of Medina were well known to medieval Sunni and Shiʿi observers. This situation gradually changed under Mamluk rule (for the development over several centuries, up to the end of the Mamluk period, see articles by Mortel mentioned in the bibliography below). A number of Shiʿite and Sunnite sources hint at (alleged or real) sympathy for the Shiʿa among the Hāshemite (officially Sunni) families of the Ḥejāz, or at least some of their members
- ↑ Curatola, Giovanni (2007). The Art and Architecture of Mesopotamia. Abbeville Press. ISBN 978-0-7892-0921-4.
ഗ്രന്ഥസൂചിക
[തിരുത്തുക]- Strovolidou, Emilia. "A young Palestinian law student's long journey to integration". UNHCR. Cyprus: Hsahemite young boy.
- Lawrence, T. E. (2000). Seven Pillars of Wisdom. Penguin Books Limited. ISBN 978-0-14-119208-6.
- McNamara, Robert (2010). The Hashemites: The Dream of Arabia. Haus Publishing. ISBN 978-1-907822-35-3.
- Shlaim, Avi (1988). Collusion across the Jordan: King Abdullah, the Zionist movement and the partition of Palestine. Clarendon. ISBN 978-0-19-827831-3.
- Allawi, Ali A. (2014). Faisal I of Iraq. Yale University Press. pp. 1–. ISBN 978-0-300-19936-9.
- Paris, Timothy J. (23 November 2004). Britain, the Hashemites and Arab Rule: The Sherifian Solution. Routledge. ISBN 978-1-135-77191-1.
- Rudd, Jeffery A. (1993). Abdallah bin al-Husayn: The Making of an Arab Political Leader, 1908–1921 (PDF) (PhD). SOAS Research Online. pp. 45–46. Retrieved 12 June 2019.
- Uzunçarşılı, İsmail Hakkı (2003). Ashrāf Makkat al-Mukarramah wa-umarāʼihā fī al-ʻahd al-ʻUthmānī أشراف مكة المكرمة وأمرائها في العهد العثماني (in അറബിക്). Translated by Murād, Khalīl ʻAlī (1st ed.). Beirut: al-Dār al-‘Arabīyah lil-Mawsū‘āt.
- al-Sibā‘ī, Aḥmad ibn Muḥammad Aḥmad (1999) [1419 AH (1998/1999)]. Tārīkh Makkah تاريخ مكة (in അറബിക്). al-Amānah al-‘āmah lil-iḥtifāl bi murūr mi’ah ‘ām ‘alá ta’sīs al-Mamlakah al-‘Arabīyah al-Su‘ūdīyah.
- Daḥlan, Aḥmad Zaynī (2007) [1887/1888]. Khulāṣat al-kalām fī bayān umarā’ al-Balad al-Ḥarām خلاصة الكلام في بيان أمراء البلد الحرام (in അറബിക്). Dār Arḍ al-Ḥaramayn.
- Teitelbaum, Joshua (2001). The Rise and Fall of the Hashimite Kingdom of Arabia. C. Hurst & Co. Publishers. ISBN 9781850654605.