സിൽവിയ പാങ്ക്ഹേസ്റ്റ്
സിൽവിയ പാങ്ക്ഹേസ്റ്റ് | |
---|---|
ജനനം | എസ്റ്റെൽ സിൽവിയ പാങ്ക്ഹേസ്റ്റ് 5 മേയ് 1882 ഓൾഡ് ട്രാഫോർഡ്, മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് |
മരണം | 27 സെപ്റ്റംബർ 1960 ആഡിസ് അബാബ, എത്യോപ്യ | (പ്രായം 78)
Burial Place | ഹോളി ട്രിനിറ്റി കത്തീഡ്രൽ, ആഡിസ് അബാബ |
കലാലയം | മാഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്ട് റോയൽ കോളജ് ഓഫ് ആർട്ട് |
തൊഴിൽ | Political activist, writer, artist |
പങ്കാളി(കൾ) | സിൽവിയോ കോറിയോ |
കുട്ടികൾ | Richard Pankhurst |
മാതാപിതാക്ക(ൾ) | Richard Pankhurst Emmeline Goulden |
ബന്ധുക്കൾ | Christabel Pankhurst (sister) Adela Pankhurst (sister) Helen Pankhurst (granddaughter) Alula Pankhurst (grandson) |
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകയും ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു. സിൽവിയ പാങ്ക്ഹേസ്റ്റ് (ജീവിതകാലം: 5 മെയ് 1882 – 27 സെപ്റ്റംബർ 1960).
ആദ്യകാലം
[തിരുത്തുക]എസ്റ്റെൽ സിൽവിയ പാങ്ക്ഹേസ്റ്റ് (പിൽക്കാലത്ത് അവർ ആദ്യനാമം ഉപേക്ഷിച്ചു) മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലെ ഡ്രെയിറ്റൺ ടെറസിൽ റിച്ചാർഡ് പാങ്ക്ഹേസ്റ്റിന്റേയും എമ്മലൈൻ പാങ്ക്ഹേസ്റ്റിന്റേയും മകളായി ജനിച്ചു. പിന്നീട് സ്വതന്ത്ര ലേബർ പാർട്ടിയുടെ സ്ഥാപക അംഗങ്ങളായിത്തീർന്ന സിൽവിയയുടെ മാതാപിതാക്കൾ സ്ത്രീകളുടെ അവകാശങ്ങളിൽ വളരെയധികം ശ്രദ്ധാലുക്കളുമായിരുന്നു.[1] സിൽവിയയും സഹോദരിമാരായ ക്രിസ്റ്റബെൽ, അഡേല എന്നിവരും പെൺകുട്ടികൾക്കായുള്ള മാഞ്ചസ്റ്റർ ഹൈസ്‌കൂളിൽ ചേരുകയും മൂവരും മൂന്നുപേരും വോട്ടവകാശത്തിനുവേണ്ടി പൊരുതുന്നവരുമായിരുന്നു.
മാഞ്ചസ്റ്റർ സ്കൂൾ ഓഫ് ആർട്ടിൽ ആർട്ടിസ്റ്റായി പരിശീലനം നേടിയ സിൽവിയ പാങ്ക്ഹേസ്റ്റ് 1900 ൽ ലണ്ടനിലെ സൗത്ത് കെൻസിംഗ്ടണിലെ റോയൽ കോളേജ് ഓഫ് ആർട്ടിലേയ്ക്കു സ്കോളർഷിപ്പ് നേടി.[2]
അവലംബം
[തിരുത്തുക]- ↑ Simkin, John. "Sylvia Pankhurst". Spartacus. Spartacus Educational Ltd. Retrieved 3 March 2018.
- ↑ "Pankhurst, (Estelle) Sylvia (1882–1960)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/37833. (Subscription or UK public library membership required.)