Jump to content

വെള്ള നൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ള നൈൽ (Bahr al Jabal)
വിക്റ്റോറിയ നൈൽ, ആൽബർട്ട് നൈൽ
River
A steel Bailey bridge spans the White Nile at Juba, South Sudan
രാജ്യങ്ങൾ Sudan, South Sudan, Rwanda, Tanzania, Uganda, DR Congo
പട്ടണങ്ങൾ Jinja, Juba, Khartoum
സ്രോതസ്സ് White Nile
ദ്വിതീയ സ്രോതസ്സ്
 - നിർദേശാങ്കം 2°16′55.92″S 29°19′52.32″E / 2.2822000°S 29.3312000°E / -2.2822000; 29.3312000
നീളം 3,700 കി.മീ (2,299 മൈ)
നദീതടം 1,800,000 കി.m2 (694,984 ച മൈ)
Discharge
 - ശരാശരി 878 m3/s (31,006 cu ft/s)

ആഫ്രിക്കയിലെ ഒരു നദിയാണ് വെള്ള നൈൽ (അറബി: النيل الأبيض an nīl al 'abyaḍ). നീല നൈലിനോടൊപ്പം നൈൽ നദിയുടെ പ്രധാന പോഷകനദിയാണിത്. ടാൻസാനിയ, ഉഗാണ്ട അതിർത്തിയിലുള്ള വിക്ടോറിയ തടാകമാണ് വെൺനൈലിന്റെ പ്രഭവകേന്ദ്രം എന്നു പൊതുവായി പറയുന്നുവെങ്കിലും ഈ തടാകത്തിന്‌ മറ്റു പോഷക അരുവികൾ ഉണ്ട്‌. ഇതിൽ ഏറ്റവും നീളം കൂടിയ അരുവി റുവണ്ടയിലെ ന്യുങ്ങ്‌വേ കാടുകളിൽ നിന്നും തുടങ്ങുന്നു. ബറുണ്ടിയിൽ നിന്നുൽഭവിക്കുന്ന അരുവിയായ കാഗ്ഗെറാ, ഇതുമായി ചേർന്ന് ബുകോബായ്ക്കടുത്ത്‌ വിക്ടോറിയതടാകത്തിൽ പതിയ്ക്കുന്നു. ഉഗാണ്ടയിലെ ജിൻജ്ജ എന്ന സ്ഥലത്തു വച്ച്‌ ലോക പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സൃഷ്ടിച്ചശേഷം വിക്ടോറിയ നൈൽ രൂപമെടുക്കുന്നു. വിക്ടോറിയ നൈൽ പിന്നെ ക്യൊഗാ , ക്വാന്യ എന്നീ തടാകങ്ങളെയും സ്പർശിച്ച്‌ വടക്കോട്ടൊഴുകി ആൽബർട്ട്‌ തടാകത്തിൽ പതിയ്ക്കുന്നു.

എന്നാൽ ഇതേ പൊലെ കോംഗൊയിലും ഉഗാണ്ടയിലുമായി സ്ഥിതി ചെയ്യുന്ന എഡ്വേർഡ്‌ തടാകത്തിൽ നിന്നുൽഭവിക്കുന്ന മറ്റൊരരുവിയും നേരിട്ടല്ലെങ്കിലും ഇതിന്റെ പോഷകമാവാറുണ്ട്‌. ഈ അരുവി ആൽബർട്ട്‌ തടാകത്തിൽ വന്നു പതിയ്കുകയാണ്‌ ചെയ്യുന്നത്‌. ഇതേ ആൽബർട്ട്‌ തടാകത്തിന്റെ മറ്റൊരുവശത്താണ്‌ വിക്ടോറിയ നൈൽ ചേരുന്നത്‌.

ആൽബർട്ട്‌ തടാകത്തിൽ നിന്നു തുടങ്ങുന്ന നൈലിന്റെ പോഷക നദിയെ ആൽബർട്ട്‌ നൈൽ എന്നാണു വിളിക്കുന്നത്‌. ഇതാണ്‌ വൈറ്റ്‌ നൈൽ. നിരവധി തടാകങ്ങളിൽ നിന്ന് ഒഴുകിവരുന്നതു കൊണ്ട്‌ ഇതിൽ ഊറൽ ഇല്ലാത്തതും വെളളം തെളിമയാർന്നതുമാണ്‌. വടക്ക്‌ കിഴക്കോട്ടൊഴുകുന്ന ഈ പോഷകനദി സുഡാനിലെ ഖർത്തോമിൽ ബ്ലൂനൈലുമായി ചേരുന്നു. വിക്ടോറിയ തടാകം മുതൽ ഖർത്തോം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം. ചിലഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു.

ഖർത്തോം ഭാഗത്തെത്തുമ്പോഴുള്ള വെളുത്ത എക്കൽമണ്ണാണ് ഈ പോഷകനദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത് .


വെള്ള നൈലിന്റെയും നീല നൈലിന്റെയും കിഴക്കൻ ആഫ്രിക്കയുടെ ഭൂപടം
"https://ml.wikipedia.org/w/index.php?title=വെള്ള_നൈൽ&oldid=3947851" എന്ന താളിൽനിന്ന് ശേഖരിച്ചത്