ലോക്കൽ അനസ്തീസിയ
ലോക്കൽ അനസ്തീസിയ | |
---|---|
MeSH | D000772 |
ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് മാത്രമായി മരവിപ്പ് (സംവേദനത്തിന്റെ അഭാവം) ഉണ്ടാക്കുന്നതിനുള്ള സാങ്കേതികതയാണ് ലോക്കൽ അനസ്തീസിയ എന്ന് അറിയപ്പെടുന്നത്.[1] ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വേദന ഇല്ലാതാക്കുക എന്നതാണ് ലോക്കൽ അനസ്തീസിയ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വേദനയില്ലാതെ ശസ്ത്രക്രിയ, ദന്ത പ്രക്രിയകൾക്ക് വിധേയരാകാൻ ഇത് രോഗികളെ അനുവദിക്കുന്നു. സിസേറിയൻ പോലുള്ള പല സാഹചര്യങ്ങളിലും ഇത് സുരക്ഷിതവും, ജനറൽ അനസ്തീസിയയെക്കാൾ മികച്ചതുമാണ്.[2]
ഇനിപ്പറയുന്ന പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കുന്നു:
- ലോക്കൽ അനസ്തീസിയ, കർശനമായ അർത്ഥത്തിൽ, മോണ അല്ലെങ്കിൽ ചർമ്മത്തിന്റെ ഒരു ചെറിയ ഭാഗത്തിന്റെ അനസ്തീസിയയാണ്.
- ഒരു കാലോ കൈയോ പോലുള്ള ശരീരത്തിന്റെ വലിയൊരു ഭാഗം മരവിപ്പിക്കാനാണ് റീജിയണൽ അനസ്തീസിയ ഉപയോഗിക്കുന്നത്.
- ലോക്കൽ, റീജിയണൽ അനസ്തെറ്റിക് സങ്കേതങ്ങൾ കണ്ടക്ഷൻ അനസ്തീസിയയിൽ ഉൾക്കൊള്ളുന്നു.
മെഡിക്കൽ
[തിരുത്തുക]റിവേഴ്സിബിൾ ലോക്കൽ അനസ്തീസിയയ്ക്കും നോസിസെപ്ഷൻ നഷ്ടപ്പെടുന്നതിനും കാരണമാകുന്ന മരുന്നാണ് ലോക്കൽ അനസ്തെറ്റിക് എന്ന് അറിയപ്പെടുന്നത്. നിർദ്ദിഷ്ട നാഡി പാതകളിൽ (നാഡി ബ്ലോക്ക്) ഇത് ഉപയോഗിക്കുമ്പോൾ, അനാൾജെസിയ (വേദനയോടുള്ള സംവേദനം നഷ്ടപ്പെടുന്നത്), തളർച്ച (പേശികളുടെ ശക്തി നഷ്ടപ്പെടുന്നത്) എന്നിവയുണ്ടാകും. ക്ലിനിക്കൽ ലോക്കൽ അനസ്തെറ്റിക്സുകൾ അമിനോഅമൈഡ്, അമിനോസ്റ്റർ ലോക്കൽ അനസ്തെറ്റിക്സ് എന്നീ രണ്ട് ക്ലാസുകളിൽ ഒന്നാണ്. സിന്തറ്റിക് ലോക്കൽ അനസ്തെറ്റിക്സ് ഘടനാപരമായി കൊക്കെയ്നുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റ് തരത്തിലുള്ള അനസ്തീസിയയിൽ നിന്ന് വ്യത്യസ്തമായി, ഒരു സർജന്റെ മുറിയിൽ ചെറിയ നടപടിക്രമമായി ഒരു ലോക്കൽ അനസ്തീസിയ ഉപയോഗിക്കാം, കാരണം ഇത് ആളുകളെ അബോധാവസ്ഥയിലാക്കില്ല. എന്നിരുന്നാലും, ആ മുറിയിൽ അണുവിമുക്തമായ അന്തരീക്ഷം ഉണ്ടായിരിക്കണം.
ലോക്കൽ അനസ്തെറ്റിക്സുകൾക്ക് അവയുടെ ഫാർമക്കോളജിക്കൽ ഗുണങ്ങളിൽ വ്യത്യാസമുണ്ട്. കൂടാതെ അവ ലോക്കൽ അനസ്തീസിയയുടെ വിവിധ സാങ്കേതിക വിദ്യകളിൽ ഉപയോഗിക്കുന്നു:
- ടോപ്പിക്കൽ അനസ്തീസിയ: ഇത് ഉപരിതലം മരവിപ്പിക്കുന്ന രീതിയാണ്.
- ഇൻഫിൽട്രേഷൻ: അനസ്തെറ്റിക് സൊലൂഷൻ നേരിട്ട് ടെർമിനൽ നാഡി അറ്റങ്ങളുടെ ഭാഗത്തേക്ക് കുത്തിവെക്കുന്ന ലോക്കൽ അനസ്തീസിയ രീതിയാണ് ഇൻഫിൽട്രേഷൻ അനസ്തീസിയ. ഇത് ഇൻഫിൽട്രേഷൻ അനാൾജസിയ എന്നും അറിയപ്പെടുന്നു.[3]
- പ്ലെക്സസ് ബ്ലോക്ക്
പ്രതികൂല ഫലങ്ങൾ ലോക്കൽ അനസ്തെറ്റിക് രീതിയെയും, അത് പ്രയോഗിക്കുന്ന സ്ഥലത്തെയും ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രധാന പ്രതികൂല ഫലങ്ങൾ ഇവയൊക്കെയാണ്:
- അണുബാധ, ഹെമറ്റോമ, കുത്തിവയ്പ്പ് സമയത്ത് ഞരമ്പുകളും സപ്പോർട്ട് ടിഷ്യുവും വേർപെടുന്നത് മൂലം സംഭവിക്കുന്ന നീണ്ട് നിൽക്കുന്ന അനസ്തീസിയ അല്ലെങ്കിൽ പാരസ്തീസിയ.[4]
- ലോക്കൽ അനസ്തെറ്റിക് ടോക്സിസിറ്റി മൂലം ഉണ്ടാകുന്ന ഡിപ്രെസ്സ്ഡ് സിഎൻഎസ് സിൻഡ്രോം, അലർജി പ്രതിപ്രവർത്തനം, വാസോവാഗൽ എപ്പിസോഡ്, സയനോസിസ് എന്നിവ പോലുള്ള സിസ്റ്റമിക് പ്രതികരണങ്ങൾ.
- ഒരു പരുവിൽ എന്നപോലെ പഴുപ്പ് കാരണം അനസ്തെറ്റിക് ഫലത്തിന്റെ അഭാവം.
നോൺ-മെഡിക്കൽ ലോക്കൽ അനസ്തെറ്റിക് ടെക്നിക്കുകൾ
[തിരുത്തുക]വേദനസംഹാരിയായ മരുന്നുകൾ ഒഴികെയുള്ള മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ലോക്കൽ വേദന നിയന്ത്രണങ്ങൾ:
- ട്രാൻസ്ക്യുട്ടേനിയസ് ഇലക്ട്രിക്കൽ നാഡി ഉത്തേജനം പ്രമേഹ ന്യൂറോപ്പതിയിൽ ഉപയോഗപ്രദമാണ്.[5]
- പൾസ്ഡ് റേഡിയോ ഫ്രീക്വൻസി, ന്യൂറോമോഡുലേഷൻ, മരുന്നുകളുടെ നേരിട്ടുള്ള ഉപയോഗം, നെർവ് അബ്ലേഷൻ എന്നിവ തുടർച്ചയായ നോസിസെപ്ഷന് ഉത്തരവാദികളായ ടിഷ്യു ഘടനകളെയും അവയവങ്ങളെയും/സിസ്റ്റങ്ങളെയും അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയുടെ ഉറവിടമായി സൂചിപ്പിച്ചിരിക്കുന്ന ഘടനകളിൽ നിന്നുള്ള നോസിസെപ്റ്ററുകളെയും ലക്ഷ്യം വയ്ക്കാൻ ഉപയോഗിച്ചേക്കാം.[6] [7] [8] [9]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ thefreedictionary.com > local anesthesia In turn citing: Mosby's Medical Dictionary, 8th edition. Copyright 2009
- ↑ Sukhminder Jit Singh Bajwa and Ashish Kulshrestha (2016). "Anaesthesia for laparoscopic surgery: General vs regional anaesthesia". J Minim Access Surg. PMID 26917912.
- ↑ "infiltration anesthesia". Retrieved 2020-10-11.
- ↑ "Nerve damage associated with peripheral nerve block" (PDF). Risks Associated with Your Anaesthetic. Section 12. The Royal College of Anaesthetists. January 2006. Archived from the original (PDF) on 2007-10-09. Retrieved 2007-10-10.
- ↑ "Assessment: efficacy of transcutaneous electric nerve stimulation in the treatment of pain in neurologic disorders (an evidence-based review): report of the Therapeutics and Technology Assessment Subcommittee of the American Academy of Neurology" (PDF). Neurology. 74 (2): 173–6. January 2010. doi:10.1212/WNL.0b013e3181c918fc. PMID 20042705.
- ↑ "Neural modulation by blocks and infusions". Pain Practice. 6 (1): 34–8. 2006. doi:10.1111/j.1533-2500.2006.00056.x. PMID 17309707.
- ↑ Meglio M (2004). "Spinal cord stimulation in chronic pain management". Neurosurg. Clin. N. Am. 15 (3): 297–306. doi:10.1016/j.nec.2004.02.012. PMID 15246338.
- ↑ "Motor cortex stimulation for long-term relief of chronic neuropathic pain: a 10 year experience". Pain. 121 (1–2): 43–52. 2006. doi:10.1016/j.pain.2005.12.006. PMID 16480828.
- ↑ "Ablative procedures for chronic pain". Neurosurg. Clin. N. Am. 15 (3): 335–42. 2004. doi:10.1016/j.nec.2004.02.009. PMID 15246341.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ന്യൂയോർക്ക് സ്കൂൾ ഓഫ് റീജിയണൽ അനസ്തീസിയ
- അനസ്തീസിയ ബുക്കുകൾ Archived 2019-12-30 at the Wayback Machine.
- പെരിഫറൽ റീജിയണൽ അനസ്തീസിയയിലെ പൊതുവായ വിവരങ്ങളും ട്യൂട്ടോറിയലുകളും Archived 2019-11-16 at the Wayback Machine.
- [1] റീജിയണൽ അനസ്തീസിയയുടെ സൌജന്യ ഓൺലൈൻ മാനുവൽ- ജോൺ ഹിന്ഡ്മാൻ
- പെരിഫറൽ നാഡി സ്റ്റിമുലേറ്ററുകളുടെയും ന്യൂറോ മസ്കുലർ ജംഗ്ഷന്റെയും ക്ലിനിക്കൽ ഉപയോഗം
- ESRA - യൂറോപ്യൻ സൊസൈറ്റി ഫോർ റീജിയണൽ അനസ്തീസിയ കോൺഗ്രസ്