ഭണ്ഡാർദര
ഭണ്ഡാർദര | |
---|---|
പട്ടണം | |
ആർതർ തടാകം | |
Coordinates: 19°31′45″N 73°45′5″E / 19.52917°N 73.75139°E | |
രാജ്യം | India |
സംസ്ഥാനം | മഹാരാഷ്ട്ര |
ജില്ല | അഹമ്മദ് നഗർ |
• ഭരണസമിതി | മഹാരാഷ്ട്ര സർക്കാർ |
ഉയരം | 740 മീ(2,430 അടി) |
• Official | മറാഠി |
സമയമേഖല | UTC+5:30 (IST) |
Telephone code | 02424 |
വാഹന റെജിസ്ട്രേഷൻ | MH-17 |
Nearest city | നാസിക് Sangamner |
ലോക്‌സഭാ മണ്ഡലം | ഷിർദി |
നിയമസഭാ മണ്ഡലം | അകോലെ |
വെബ്സൈറ്റ് | ahmednagar |
മഹാരാഷ്ട്രയിലെ ഇഗത്പുരിക്ക് സമീപമുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഭണ്ഡാർദര. അഹമ്മദ്നഗർ ജില്ലയിലെ അകോലെ തെഹ്സിലിലാണ് ഈ സ്ഥലം.[1] മുംബൈയിൽ നിന്ന് 185 കിലോമീറ്ററും (115 മൈൽ) അഹമ്മദ്നഗറിൽ നിന്ന് 155 കിലോമീറ്ററുമാണ് (96 മൈൽ) ഇവിടേയ്ക്കുള്ള ദൂരം.
ഗോദാവരിയുടെ ഒരു പോഷകനദിയായ പ്രവര നദിയുടെ തീരത്താണ് ഭണ്ഡാർദാര. പ്രകൃതി പരിസ്ഥിതി, വെള്ളച്ചാട്ടങ്ങൾ, മലകൾ, വിൽസൺ ഡാം, ആർതർ തടാകം തുടങ്ങിയവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മഴക്കാലത്താണ് കൂടുതൽ സഞ്ചാരികൾ ഇവിടെ എത്താറുള്ളത്.
ഡാമിന് സമീപം ചരിത്രപരവും പ്രകൃതിഭംഗിയുള്ളതുമായ നിരവധി സ്ഥലങ്ങൾ ഉണ്ട്. ഭണ്ഡാർദരയിൽ നിന്ന് സന്ദർശകർക്ക് രത്തൻഗഡ്, ഹരിചന്ദ്രഗഡ് കോട്ടകൾ കാണാൻ കഴിയും. അജോബ, ഘഞ്ചാക്കർ കൊടുമുടികളിലേക്ക് ട്രെക്കിംഗ് പാതകളും ഇവിടെയുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി, കൾസുബായ് (1646 മീറ്റർ) ഇതിനടുത്താണ്. ഭണ്ഡാർദരയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ബാരി ഗ്രാമത്തിൽ നിന്നാണ് കൾസുബായ് മലകയറ്റം ആരംഭിക്കുന്നത്. അണക്കെട്ടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സന്ധാൻ താഴ്വര.
ആകർഷണങ്ങൾ
[തിരുത്തുക]- സഹ്യാദ്രി മലനിരകളുടെ ഏറ്റവും ഉയർന്ന (5,400 അടി (1,600 മീ)*) മലയായ കൾസുബായ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. [2]
- 1910 ൽ പണിതീർന്ന പ്രവര നദിയിലെ വിത്സൻ ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. [2]
- അംബ്രല്ല ഫാൾസ് എന്ന വെള്ളച്ചാട്ടം - ജൂലൈ മുതൽ ഒക്ടോബർ മാസങ്ങളിൽ കാണാവുന്നതാണ്.
- 10കി.മി ദൂരെയുള്ള രന്ധാ ഗ്രാമത്തിലെ രന്ധാ വെള്ളച്ചാട്ടം മഴക്കാലത്ത് മാത്രം കാണപ്പെടുന്നു.[3]