ഫുട്ബോൾ യുദ്ധം
ദൃശ്യരൂപം
ഫുട്ബോൾ യുദ്ധം | |||||||
---|---|---|---|---|---|---|---|
ഹോണ്ടുറാസിന്റെ ഭൂപടം, ഇവിടെയാണ് യുദ്ധത്തിന്റെ സിംഹഭാഗവും അരങ്ങേറിയത് | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
El Salvador എൽസാൽവദോർ | Honduras ഹോണ്ടുറാസ് | ||||||
ശക്തി | |||||||
30,000 (Army) 1,000 (Air Force) | 23,000 (Army) 600 (Air Force) | ||||||
നാശനഷ്ടങ്ങൾ | |||||||
900 (including civilians) | 1,200 (including civilians) |
ഫൂട്ബോൾ യുദ്ധം((സ്പാനിഷ്: La guerra del fútbol)) തെക്കനമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിൽ 1969-ൽ നടന്ന യുദ്ധമാണിത്. ഹോണ്ടുറാസിൽ നിന്നും എൽ സാവദോറുകാരെ പുറത്താക്കിയതു മുതൽ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിന്നിരുന്നു. എന്നാൽ 1970 ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം ഇരു രാജ്യങ്ങളേയും യുദ്ധത്തിലേക്കു നയിക്കുകയായിരുന്നു. 1969 ജുലൈ 14- ആരംഭിച്ച യുദ്ധം അന്താരാഷ്ട്ര ഇടപെടൽ മൂലം മൂന്നു ദിവസങ്ങൾക്കു ശേഷം ജൂലൈ-18 ന് അവസാനിച്ചു. ലോകത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം എന്നാണ് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നത്[1].
അവലംബം
[തിരുത്തുക]- ↑ ലോകം, മാതൃഭൂമി ഇയർബുക്ക് പ്ലസ് 2009,പേജ് 356