ചിത്രത്തിൽ നിന്നും
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'ഒറ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആസിഫ് അലി നായകനായ ചിത്രത്തിൽ മലയാളം - തമിഴ് - കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നുണ്ട്.
ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന "ഒറ്റ" യുടെ നിർമ്മാതാവ് എസ് ഹരിഹരനാണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ.
ആസിഫ് അലിയെ കൂടാതെ അർജ്ജുൻ അശോകൻ, സത്യരാജ്, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രണ്ട് യുവാക്കളുടെ ആവേശകരമായ കഥയും അവരുടെ അപ്രതീക്ഷിതമായ ഭാവിയിലേക്കുള്ള യാത്രയുമാണ് ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന "ഒറ്റ"യിലൂടെ പറയുന്നത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം. ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം. ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,
ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അഞ്ചുപാട്ടുകൾ ചിത്രത്തിലുണ്ട്.
അരുൺ വർമ്മയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. ഒറ്റയുടെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. എഡിറ്റർ സിയാൻ ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- അരോമ മോഹൻ, വി. ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ -സിറിൽ കുരുവിള, സൗണ്ട് മിക്സ് -കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ -ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം - റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ -ഹസ്മീർ നേമം, സ്റ്റിൽസ് -സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈനർ -കെ. മുരളീധരൻ, കളറിസ്റ് -ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് -ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പി.ആർ.ഒ -മഞ്ജു ഗോപിനാഥ്, സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
Content Highlights: asif ali movie otta release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..