വരാൽ; ഒരു ഗംഭീര കച്ചവട സിനിമയുടെ ക്ലാസിക് ബ്ലെൻഡ് | Varaal Review


1 min read
Read later
Print
Share

മലയാളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായി വരാൽ മാറുന്നതിന് പ്രധാന കാര്യങ്ങളിൽ ഒന്ന്, ഒരു രാഷ്ട്രീയ ചായ്‌വിനും വശപ്പെടാത്ത സംഭാഷണ ശകലങ്ങൾ തന്നെയാണ്. 

'വരാൽ' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/AnoopMenonOfficialPage

ണ്ണന്റെ സിനിമ ഗ്രാഫിൽ ഇനി മുതൽ വരാലിന് മുമ്പും ശേഷവും എന്ന് അടയാളപ്പെടുത്തുന്ന ഒരു അനുഭവം. ഒപ്പം കറതീർന്ന കച്ചവട സിനിമയിലേക്കുള്ള അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെയും നടന്റെയും ചുവടുമാറ്റം. വരാലിനേക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.

നിറഞ്ഞാടുന്ന രാഷ്ട്രീയമാണ് ഈ സിനിമയുടെ ശക്തിയും സൗന്ദര്യവും. എന്നാൽ മുൻ മാതൃകകൾ ഇല്ലാത്ത ഒരു കഥാഖ്യാനം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഡേവിഡ് ജോൺ മേടയിൽ എന്ന മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ കേരള മുഖ്യമന്ത്രിയോട് "ഉപദേശമാണെങ്കിൽ താല്പര്യമില്ല അനുഗ്രഹമാണെങ്കിൽ വേണ്ട" എന്നു പറയുമ്പോൾ വരാനിരിക്കുന്ന ഒരു രാഷ്ട്രീയ സംഭാഷണത്തിന്റെ മാറ്റൊലികൾ നമുക്ക് കേൾക്കാൻ കഴിയുന്നുണ്ട്.

ചടുലവും ഉദ്യേഗം നിറഞ്ഞതുമാണ് വരാലിന്റെ കഥാഗതി. ഡൽഹിയും തിരുവനന്തപുരം കുട്ടിക്കാനവും ബ്രിട്ടനും മാറിമാറി നിറയുന്ന കഥാപരിസരങ്ങൾ സിനിമയെ കൂടുതൽ ദൃശ്യ ഭംഗിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. മലയാളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായി വരാൽ മാറുന്നതിന് പ്രധാന കാര്യങ്ങളിൽ ഒന്ന്, ഒരു രാഷ്ട്രീയ ചായ്‌വിനും വശപ്പെടാത്ത സംഭാഷണ ശകലങ്ങൾ തന്നെയാണ്.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് വരാലിന്റെ മറ്റൊരു പ്രത്യേകത. യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ എന്റർടൈൻ ചെയ്യിപ്പിക്കുന്ന ഒരു കിടിലൻ തിയറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ് വരാൽ. ധൈര്യമായി ടിക്കറ്റ് എടുക്കാം.

സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. ഗോപി സുന്ദറാണ് സംഗീത സംവിധാനം. രവി ചന്ദ്രനാണ് ഛായാഗ്രഹണം. ദീപ സെബാസ്റ്റ്യനും കെ.ആർ പ്രകാശുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Content Highlights: Varaal Review, Anoop Menon and Prakash Raj, Sunny Wayne


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
acident

1 min

വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Apr 10, 2023


rape

1 min

കൊച്ചി നഗരമധ്യത്തിൽ 65-കാരി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ; സഹോദരന്റെ മകൻ റിമാൻഡിൽ

Apr 10, 2023


പ്രതീകാത്മക ചിത്രം
Premium

6 min

കെ.റെയിലല്ല, എന്‍.എച്ച്. അല്ല; ഇനി നമുക്ക് കടല്‍ ഹൈവേയെ കുറിച്ച് സംസാരിക്കാം

Apr 10, 2023

Most Commented